കുട്ടിപ്പാട്ടുകൾ
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ -
യഞ്ചാമനോ മനക്കുഞ്ചുവാണേ.
പഞ്ചാരവിറ്റു നടന്നു കുഞ്ചു,
പഞ്ചാരകുഞ്ചുവെന്ന പേരു വന്നു.
വഞ്ചിയിൽപ്പഞ്ചാരച്ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു.
പഞ്ചാര തിന്നു മടുത്തു കുഞ്ചു,
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ -
യഞ്ചാമനോ മനക്കുഞ്ചുവാണേ
Last modified 1yr ago