പദനിർമിതി
ടി കെ ജോസഫ്
ആധുനിക ശാസ്ത്ര വിജ്ഞാനം വിനിമയം ചെയ്യാൻ മലയാളത്തിനുള്ള കഴിവിനെക്കുറിച്ച് യാതൊരു സംശയവും തോന്നാത്ത ഒരാളായിരുന്നു ടി.കെ ജോസഫ്. തിരുവിതാംകൂർ സർവകലാശാല ആദ്യകാലത്ത് മലയാളത്തിൽ ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 1941 ൽ പ്രസിദ്ധീകരിച്ച വൈദ്യുതീവിലാസം എന്ന പുസ്തകത്തിലൂടെ ടി.കെ ജോസഫ് മുന്നോട്ടുവെച്ച സാങ്കേതിക പദനിർമിതി മാതൃക സർവകലാശാലയോ, മറ്റു സ്ഥാപനങ്ങളോ, പിൽക്കാല ശാസ്ത്രസാഹിത്യകാരോ പിൻതുടർന്നില്ല. പദങ്ങൾ വിവർത്തനം ചെയ്യുന്നതിനു പകരം ആശയം മലയാളത്തിൽ പുനഃസൃഷ്ടിക്കുക, സംസ്കൃതത്തിന് അമിത പ്രാധാന്യം നൽകാതെ ലളിതമായ മലയാളത്തിൽ പദസൃഷ്ടി നടത്തുക, നാട്ടുമൊഴികളിലെ പദങ്ങൾ ഉപയോഗിക്കുക, സംസ്കൃത ഇംഗ്ലീഷ് പദങ്ങളോട് മലയാള പദങ്ങൾ ചേർക്കുന്നതിൽ കാണിക്കുന്ന സ്വാതന്ത്ര്യം എന്നിവയെല്ലാമാണ് ജോസഫിന്റെ പദാവലിനിർമാണത്തിന്റെ സവിശേഷതകൾ. പക്ഷേ എകദേശം ഇതേ കാലയളവിൽ സർവകലാശാല പ്രസിദ്ധീകരിച്ച ഗ്ലോസറികളിലൊന്നും ഈ നയമല്ല കാണുന്നത്. ടി.കെ ജോസഫ് രണ്ടു പുസ്തകങ്ങൾ കൂടി രചിച്ചിട്ടുണ്ട്. എനിക്ക് അവ കാണാൻ കഴിഞ്ഞിട്ടില്ല. ജോസഫിന്റെ ചില പദസൃഷ്ടികൾ ഇവിടെ ചേർക്കുന്നു.
കൊടിമിന്നൽ forked lightning
ഏറിമിന്നൽ heat lightning
തളിമിന്നൽ sheet lightning
ഉണ്ടമിന്നൽ globe lightning’
പൂമിന്നൽ St. Elmo’s fire
ഞൊറിമിന്നൽ Aurora
ധ്രൂവ മിന്നൽ polar lightning
മിന്നൽ കമ്പി lightning conductor
വിട്ടമായി horizontally
ചൊവ്വ് direction
ഊനവൈദ്യുതി negative electricity
പൊന്നമ്പർ yellow amber
ഭവം phenomenon
നിലവു വൈദ്യുതി static electricity
ഈയക്കരി graphite
ഒഴുക്കു വൈദ്യുതി current electricity
നീരം liquid
നീൾച്ചുരുൾ soelnoid
കമ്പ rod
പിരിവള്ളി tendril
പടികവൈദ്യുതി vitreous electricity
വൈദ്യുതികാട്ടി electroscope
ചക്കുമുക്കിക്കല്ല് flint
കൽസ്ഫടികം quartz glass
തീക്കൽ സ്ഫടികം flint glass
ഒളികടക്കുന്ന transparent
മൺധാതു mineral
പാറപ്പരൽ rock crystal
കാന്തക്കല്ല് magnetite
പൊക്കുകാന്തം lifting magnet
വടതുഞ്ചം north pole
തെൻതുഞ്ചം south pole
മോഴ്സിന്റെ കിടുക്കൻ Morse’s sounder
ഇരട്ടയടി സമ്പ്രദായം duplex system
നാലടി സമ്പ്രദായം quadruplex system
പലയടി സമ്പ്രദായം mutiplex system
ദൂരെയനക്കി teloscillator
ദൂരെവരപ്പൻ telegraph
അടിപ്പൻ key
പോവാ പ്രവാഹം A C current
പോപോ പ്രവാഹം D C Current
തണുപ്പുപെട്ടി refrigerator
തൻപാടായി automatically
മാത്രിക Unit
തിരനീളം wave length
തെരുതെരുപ്പ് frequency
കാഴ്ചപ്പറ്റ് persistence of vision
Last updated