പാട്ടുകൾ

ഇഷ്ടപ്പെട്ട പാട്ടുകൾ

കാറ്റേ നീ വീശരുതിപ്പോൾ

Music: എം ജി രാധാകൃഷ്ണൻ, Lyricist: തിരുനല്ലൂർ കരുണാകരൻ, Singer: കെ എസ് ചിത്ര, Raaga: ഗൗരിമനോഹരി ഹരികാംബോജി, Film/album: കാറ്റു വന്നു വിളിച്ചപ്പോൾ- 2001(m3db)(Video) ഈ പാട്ട് 1957 ലെ അച്ഛനും മകനും എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്. അന്ന് വിമൽകുമാറിന്റെ സംഗീതത്തിൽ ശ്യാമള ആലപിച്ച ഗാനത്തിൽ കുറച്ചു കൂടി വരികളുണ്ട്. ഈണം വളരെ വ്യത്യാസവുമുണ്ട്. എനിക്കിഷ്ടമായത് 2001ലെ എംജി രാധാകൃഷ്ണന്റെ ഈണമാണ്.

തെയ് തെയ് തെയ് തെയ് തെയ്താരോ തെയ് തെയ് തെയ് തെയ് തെയ്താരോ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)

നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ.... നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിൻ മുന്തിരി നീരും സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)

തുമ്പീ വാ തുമ്പക്കുടത്തിൽ

Music: ഇളയരാജ Lyricist: ഒ എൻ വി കുറുപ്പ് Singer: എസ് ജാനകി Raaga: കാപി Film/album: ഓളങ്ങൾ(m3db)(video)

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌ (2) ആകാശപ്പൊന്നാലിന്നിലകളെ ആയത്തിൽ തൊട്ടേ വരാം‌ (2) തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌ (2)

മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ‌ തൊടാം‌ (2) ഗന്ധർവ്വൻ‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലിൽ (2) ഊഞ്ഞാലേ...പാടാമോ... ഊഞ്ഞാലേ...പാടാമോ... മാനത്തു മാമന്റെ തളികയിൽ മാമുണ്ണാൻ പോകാമൊ നമുക്കിനി (തുമ്പീ വാ...)

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തേ തേൻ‌തുള്ളിയായ് (2) കൽക്കണ്ടക്കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലിൽ (2) ഊഞ്ഞാലേ...പാടിപ്പോയ്... ഊഞ്ഞാലേ...പാടിപ്പോയ്... ആക്കയ്യിൽ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണിതരൂ (തുമ്പീ വാ...)

Last updated